മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലം ഇന്ന് പലരും അനുഭവിക്കുന്നതാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലമുള്ള പ്രശ്നങ്ങള്‍. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ പോലും ബാധിക്കാം.
നെഞ്ചുവേദന, തലക്കറക്കം, അമിത ക്ഷീണം, രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയ പലതും ഉയര്‍ന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാകാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. ഇവയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെണ്ടയ്ക്ക സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.