നരിക്കുനി: കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നരിക്കുനി പാറന്നൂർ അടുക്കത്തുമ്മൽ അഷ്റഫിന്റെ ഭാര്യ ജംസീന (32) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്.
കഴിഞ്ഞ ദിവസം അലക്കിയ തുണികൾ ഉണക്കുന്നതിനിടയിൽ പടിയിൽ നിന്ന് തെന്നി വീണു ഗുരുതരമായി പരിക്കേറ്റിരുന്നു. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് അമൻ ഹാദി. വള്ളിയേടത്ത് കുഴിയിൽ ആലിയുടെ മകളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.