തിരുവനന്തപുരം : രാഹുലിൻറെ ഭാരത് ജോഡോ യാത്രയിൽ നിരവധി ഹൃദ്യമായ വാര്‍ത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നത്. യാത്രക്കിടെ രാഹുലിനെ കാണാൻ കാത്തിരുന്ന് ഓടിയെത്തിയ സാനിയുമ്മയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വിതുര ആനപ്പാറയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ സാനിയുമ്മ പട്ടത്ത് എത്തിയത്. യാത്രയ്ക്കിടെ രാഹുലിന് അടുത്തേക്ക് അവര്‍ ഓടിയെത്തി. അടുത്തുവന്ന സാനിയുമ്മയെ രാഹുൽ ചേര്‍ത്ത് നിര്‍ത്തി. ഏറെ നേരത്തെ കാത്തിരിപ്പിനാൽ അവശയായ അവര്‍ക്ക് രാഹുൽ കുടിക്കാൻ വെള്ളവും നൽകി.
അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവർണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാർട്ടിയുടെ വലിയ കരുത്ത് എന്ന് ആ നിമിഷം പങ്കുവച്ചുകൊണ്ട് മുൻ എംഎൽഎ ശബരീനാഥൻ കെ എസ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






