എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി. റെയില്‍വേയുടെ ശുചീകരണത്തൊഴിലാളികള്‍ എത്തി പാമ്പിനെ എടുത്തുമാറ്റിയ ശേഷമാണ് തീവണ്ടി പുറപ്പെട്ടത്.ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.
എറണാകുളത്ത് നിന്ന് തീവണ്ടി പുറപ്പെടും മുമ്പ് സി6 കോച്ചിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ശുചീകരണസമയത്ത് പാമ്പിനെ കണ്ടിട്ടില്ലെന്ന് തൊഴിലാളികള്‍ ഉറപ്പിച്ച് പറയുന്നതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.
‘ഇത് ജപ്പാനല്ല, കേരളമാണ്’ ; മലയാളികളുടെ ശുചിത്വബോധത്തില്‍ അമ്പരന്ന് വ്ലോഗർബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന തീവണ്ടിയായിരുന്നു ഇതെന്നും വൃത്തിയാക്കലെല്ലാം പൂർത്തിയാക്കിയിരുന്നതാണെന്നും റെയില്‍വേ അധികൃതർ അറിയിച്ചു. വന്ദേഭാരതില്‍ തന്നെയുള്ള ശുചീകരണ തൊഴിലാളികളാണ് ട്രെയിൻ സാധാരണ വൃത്തിയാക്കുന്നത്.
പാമ്പിനെ കണ്ട സീറ്റിലിരുന്ന ശുചിമുറിയിലേക്ക് പോയ സമയത്താണ് അടുത്തുള്ളവർ സീറ്റില്‍ അണലി കിടക്കുന്നത് കണ്ടത്. ചെറിയ കുട്ടിയാണ് തൊട്ടടുത്ത സീറ്റിലിരുന്നത്. പാമ്പ് കിടക്കുന്ന ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാർ ഉടൻ തന്നെ ടിക്കറ്റ് പരിശോധകനെ ഉള്‍പ്പെടെ വിവരം അറിയിച്ചു. ഈ സമയത്ത് കുപ്പിവെള്ളവുമായി ജീവനക്കാരും കോച്ചിലൂടെ പോയിരുന്നുവെന്ന് യാത്രക്കാർ അറിയിച്ചു. ട്രെയിനിലെ ശൂചികരണ ജോലികള്‍ നേരത്തെ പൂർത്തിയായിരുന്നു. ആ സമയത്ത് പാമ്പിനെ കണ്ടിരുന്നില്ലെന്നാണ് സൂചന
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








