ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ദന്ത സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശരീരത്തിലുണ്ടാകുന്ന മിക്ക രോഗങ്ങളുടെ സൂചനകൾ നേരിയ തോതിലെങ്കിലും വായക്കുള്ളിൽ പ്രകടമാകാറുണ്ട് . പല്ല് തേയ്ക്കുന്നത് വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ബ്ലാക്ക് ഫംഗസ്,കൊറോണ തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടുന്നതിൽ ദന്ത ശുചിത്വത്തിന് വലിയ പങ്കാണുള്ളത്. ദന്ത ശുചിത്വം മോശമായാൽ പ്രതിരോധശേഷിയിലേക്കും അതുവഴി രോഗ പിടികൂടാനുള്ള സാധ്യതയിലേക്കും നയിക്കും. ദന്ത സംരക്ഷണം രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ദന്ത ശുചിത്വമില്ലായ്മ കരൾ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു.മോണയിൽ വേദനയോ രക്തസ്രാവമോ, വായിലെ അൾസർ, പല്ല് നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പ്രാഥമിക കരൾ കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ സാധ്യത 75 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.