കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലിക്ക് അയച്ച പതിമൂന്നുകാരിക്ക് ക്രൂര മർദനം. ബീഹാർ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അലിഗഢിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
പന്തീരാങ്കാവുവിലെ ഫ്ളാറ്റിൽ വെച്ചാണ് പെൺകുട്ടിയെ നാല് മാസത്തോളം ക്രൂരമായി മർദിച്ചത്.
പെണ്‍കുട്ടിയെ വീട്ടുജോലിക്കായി ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശികളായ ഡോ. മിര്‍സാ മുഹമ്മദ് ഖാന്, ഭാര്യ റുഹാന എന്നിവരുടെ ഫ്ലാറ്റില്‍ കൊണ്ടുവന്നതായിരുന്നു. സ്വകാര്യഭാഗങ്ങളിൽ ചട്ടുകം, കത്തി, പപ്പടക്കുഴല്‍ എന്നിവ ഉപയോഗിച്ച് പൊള്ളിക്കുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തെന്നാണ് പരാതി. തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരാണ് പീഡന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. ദമ്പതികളെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മിർസ മുഹമ്മദ് ഖാൻ. പെൺകുട്ടിയെ ചൈൽഡ് ലൈൻ വെള്ളിമാട്കുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.