മലപ്പുറം: എക്സൈസ് കമ്മീഷണർ സ്‌ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരം അനുസരിച് മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ LSD സ്റ്റാമ്പുകൾ പിടികൂടി. കോഴിക്കോട് കക്കാട് സ്വദേശി ദീപക് (22), ഏറനാട് ആനക്കല്ല് സ്വദേശി വയസ്സുള്ള രാഹുൽ (22) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തത്.
ഇവരിൽ നിന്നും 730 LSD സ്റ്റാമ്പുകൾ (8.411ഗ്രാം) പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷക്കണക്കിന് രൂപ വിലവരും. വിദ്യാർത്ഥികൾക്കിടയിൽ വിതരണത്തിനായി വിദ്ദേശത്തു നിന്നും കൊണ്ടുവന്നതാണ് ഇവ. പ്രതികളെ മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാർട്ടിയിൽ സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.മുഹമ്മദലി, എം. എം. അരുൺ കുമാർ, പി. എസ്. ബസത് കുമാർ, രഞ്ജിത്ത്. ആർ. നായർ, ഡ്രൈവർ രാജീവ്. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റിവ് ഓഫീസർമാരായ സുരേഷ് കുമാർ, ഉമ്മർ കുട്ടി, സിവിൽ എകസൈസ് ഓഫീസർ മാരായ അബ്ദുൽ റഷീദ്, അക്ഷയ്, സബീർ, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.