മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഓസീസ് മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടി. സൂര്യ 36 പന്തില്‍ 69 ഉം കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര സ്വന്തമാക്കിയത്.സാംസിന്‍റെ 20-ാം ഓവറിലെ ആദ്യ പന്തില്‍ കൂറ്റന്‍ സിക്‌സ് നേടിയ കോലി തൊട്ടടുത്ത പന്തില്‍ ഫിഞ്ചിന്‍റെ കൈകളിലായി. 47 പന്തില്‍ മൂന്ന് ഫോറും 4 സിക്‌സും സഹിതം കോലി 63 റണ്‍സെടുത്തു. ഒടുവില്‍ ബൗണ്ടറിയുമായി ഹാര്‍ദിക് പാണ്ഡ്യ മത്സരം ഫിനിഷ് ചെയ്തു. പാണ്ഡ്യ 15 പന്തില്‍ 25ഉം ഡികെ 1 പന്തില്‍ ഒന്നും റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി കാമറൂണ്‍ ഗ്രീനിന്‍റെ മിന്നും തുടക്കത്തിന് ശേഷം മധ്യ ഓവറുകളില്‍ വലഞ്ഞ ഓസീസ് ടിം ഡേവിഡിന്‍റെ ഫിനിഷിംഗ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുക്കുകയായിരുന്നു. ഗ്രീന്‍ 21 പന്തില്‍ 52 ഉം ഡേവിഡ് 27 പന്തില്‍ 54 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി. മധ്യഓവറുകളില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തിയെങ്കിലും സ്ലോഗ് ഓവറുകളില്‍ ടിം ഡേവിഡും ഡാനിയേല്‍ സാംസും വമ്പനടികളുമായി ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഡേവിഡ് 27 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 54 റണ്‍സെടുത്തു. സാംസ് 20 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ഏഴാം വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









