ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ന്നതായി ഇരു വിഭാഗവും കോടതിയെ അറിയിച്ചു.കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയും പരാതിക്കാരിയും കേസ് പിന്‍വലിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. അതെ സമയം പരാതി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കിയാലും മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ പൊലീസ് തുടര്‍ നടപടികളുമായി മുന്നോട്ട് പോകും. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എഫ്‌ഐഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിയും കോടതിയെ സമീപിച്ചിട്ടുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









