അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. നല്ല സ്റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണിപ്പോള്‍. വളരെ ലളിതവും അയവുള്ളതുമായ മെറ്റേണിറ്റി വെയറുകളാണ് ആലിയ ധരിക്കുന്നത്. ഇതിനിടെ സ്വന്തമായി ഒരു മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും താരം തുടങ്ങി. ‘എഡമമ്മ’ എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ആലിയയുടെ ഏറ്റവും പുത്തന്‍ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ടൈം മാഗസിന്റെ ടൈം100 ഇംപാക്ട് പുരസ്കാരം നേടിയതിന്റെ സന്തോഷം പങ്കുവച്ചാണ് ആലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേര് ആലിയയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് ആലിയയുടെ വസ്ത്രത്തില്‍ തന്നെയാണ്.മനോഹരമായ ബ്രോൺസ് ഗോള്‍ഡണ്‍ ഗൗണിൽ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്. ഡീപ് വി നെക്കും കെയ്പ് സ്ലീവുമാണ് ഗൗണിന്റെ പ്രത്യേകത. ഇന്ത്യൻ ഡിസൈനർമാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. 189000 രൂപയാണ് ആലിയ ധരിച്ച ഈ വസ്ത്രത്തിന്റെ വില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.