അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ്. പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതികളും അകാലനര നേരത്തെയാക്കുന്നതിനുള്ള കാരണങ്ങളാണ്. മുടിയുടെ നര മറയ്ക്കാൻ ഹെന്ന മികച്ചൊരു മാർഗമാണ്. ചെറു ചൂടുവെള്ളത്തിൽ ഹെന്ന പൊടി ചേർത്തശേഷം ക്രീം പരുവമാകുന്നതുവരെ ഇളക്കുക. അതിനുശേഷം തലമുടിയുടെ വേരുമുതൽ അറ്റം വരെ ഇത് തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ഇത് കഴുകി കളയുക. കൂടാതെ കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാൻ സഹായിക്കും. പതിവായി ഉലുവ തലമുടിയിൽ തേയ്ക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കുമെന്ന് പഠനങ്ങൾ പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.