മുൻ രാജ്യസഭാ എംപി സുരേഷ് ഗോപിയെ ബിജെപി കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന്. സുരേഷ് ഗോപിക്കായി കീഴ്വഴക്കം മാറ്റാനും സംസ്ഥാന നേതൃത്വം തയ്യാറായി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം ഉൾപ്പെടുന്നതായിരുന്നു കോർ കമ്മിറ്റി. എന്നാൽ. സുരേഷ് ഗോപി സുപ്രധാന സ്ഥാനത്തുവരണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിർദേശത്തെ തുടർന്ന് കീഴ്വഴക്കം ഒഴിവാക്കി അദ്ദേഹത്തെ സുപ്രധാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. നേരത്തെ പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









