സി പി എമ്മും കോൺഗ്രസും തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ മൽസരിക്കുന്നു: ബിജെപി. എട്ട് വർഷമായി കേന്ദ്രത്തിൽ സംശുദ്ധ ഭരണം നടത്തുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നട്ടാൽ മുളക്കാത്ത കള്ള പ്രചരണങ്ങൾ നടത്താൻ രണ്ടു മുന്നണികളും മത്സരിക്കുന്നത് അങ്ങേയറ്റം നീചമായ പ്രവൃത്തിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു.കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ മുടക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും നിരീക്ഷിക്കാനുമുള്ള സർക്കാർ നീക്കത്തെ തൊഴിലുറപ്പ് നിർത്തലാക്കുകയാണെന്നും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചെന്നും പറഞ്ഞ് തെരുവിലിറക്കുന്നത് പ്രബുദ്ധ കേരളത്തിന് യോജിച്ചതല്ല. 2015ൽ 1.6 കോടി തൊഴിലാളികളുള്ള പദ്ധതി2022ൽ 3.07 കോടി തൊഴിലാകളായതും 2015ലെ 32000 കോടി പദ്ധതി വിഹിതം 2021 ൽ 1,ll,000 കോടിയാക്കിയതും തൊഴിലുറപ്പ് നിർത്തലാക്കാനല്ല ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. ദിവസവേതനം 199 രൂപയുള്ളത് 310 രൂപയാക്കിയ ഗവൺമെൻറിനോട് നന്ദികേട് കാണിക്കാൻ പ്രേരിപ്പിച്ചവർ സമരത്തിൻ്റെ മറവിൽ കോടികൾ പിരിച്ചെടുത്ത് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒരു പഞ്ചായത്തിൽ ആവാസ് യോജന, ലൈഫ് ഭവനപദ്ധതി, പ്ലാൻ്റേഷൻ, വ്യക്തിഗത നിർമ്മാണങ്ങൾ എന്നിവയ്ക്ക് പുറമെ ഒരേ സമയം 20 പ്രവൃത്തിയും അതിൽ കൂടുതൽ പ്രവൃത്തി ആവശ്യമുള്ളിടത്ത് ഡിപിസി അനുവാദം വാങ്ങി ചെയ്യാമെന്നിരിക്കെ, അപവാദം നടത്തുന്നവർ തൊഴിലാളികളെ വിഢികളാക്കി തെരുവിലിറക്കുന്നതും ഇതിന് പഞ്ചായത്ത് അസോസിയേഷനും ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നത് രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ മാർച്ച് BJP സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുഗേഷ് പാളേരി അദ്ധ്യക്ഷം വഹിച്ചു.ബിജെപി ജില്ലാ കമ്മറ്റി അംഗം കെ.സി വൽസരാജ്, കൽപ്പള്ളി നാരായണൻ നമ്പൂതിരി , പി.സുനോജ് കുമാർ, ശശി, വിനോദ് എന്നിവർ സംസാരിച്ചു കെ കൃഷ്ണൻ, സ്മിതേഷ്, ആർ.ഭാസ്ക്കരൻ, ജയരാജൻ കെ.പി, സിമി എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






