കോഴിക്കോട് : കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ്(14) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം. സ്കൂളിലെ കലോത്സവമായിരുന്ന തിങ്കളാഴ്ച സ്കൂള്‍ വിട്ട ശേഷമാണ് അപകടമുണ്ടായത്.
ബസ് പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു ഏവരെയും നടക്കുന്ന സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കൂൾ യുത്ത് ഫെസ്റ്റിവൽ കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം.
സംഭവത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകന് അറിയിച്ചു. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനായി വാഹനം എടുത്ത സമയത്താണ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ബസ് പിന്നോട്ട് എടുക്കുമ്ബോള്‍ അപകടമുണ്ടായതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
‘തലയ്ക്ക് പിറകില്‍ മുറിവുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍ തന്നെ വിദ്യാര്‍ത്ഥിയുടെ ജീവന് നഷ്ടമായിരുന്നു. കലോത്സവ ദിനമായതിനാല്‍ സാധാരണയില്‍ നിന്ന് അല്പം വൈകിയാണ് സ്കൂള്‍ വിട്ടത്. അശ്രദ്ധ സംഭവിച്ചതാണെന്ന് പറയാന്‍ കഴിയില്ല. ബസുകള്‍ വരിയായി പാര്‍ക്ക് ചെയ്ത ശേഷം മാത്രമേ വിദ്യാര്‍ത്ഥികളെ കയറാന്‍ അനുവദിക്കാറുള്ളൂ. അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പരമാവധി സ്കൂള്‍ അധികൃതര്‍ എടുക്കാറുണ്ട്’, പ്രധാനധ്യാപകന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.