ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന ബ്രാഗ(23)യെ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന അജ്ഞാതരായ അതിക്രമികൾ വെടിവച്ചു കൊന്നു. ഒക്ടോബർ 14 ന് രാത്രി ബ്രസീലിലെ സാന്താ മരിയയ്ക്ക് സമീപമുള്ള വീട്ടിലാണ് നുബിയ ക്രിസ്റ്റീനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രസീലിലെ അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറായ ക്രിസ്റ്റീനയ്ക്ക് 60,000 ത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ട്. സംഭവം നടക്കുന്ന അന്ന് രാത്രി സലൂണിൽ പോയി വന്നതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നും, മോട്ടോർ സൈക്കിളിൽ വന്ന അക്രമികൾ . നുബിയയ്ക്കെതിരെ വെടിയുതിർത്ത ശേഷം അക്രമികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. രാത്രി 9 മണിയോടെ പൊലീസ് എത്തുമ്പോൾ നുബിയ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









