ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യൻ വംശജനായ റിഷി സുനക്. ഇന്ത്യയിലാണ് ഋഷി സുനകിൻ്റെ വേരുകൾ. പഞ്ചാബിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് റിഷി. ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടവും ഋഷിക്ക് സ്വന്തം.
ഇന്ത്യൻ വംശജൻ മാത്രമല്ല ഇന്ത്യയുടെ മരുമകൻ കൂടെയാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂർത്തിയുടെ ഭർത്താവാണ് അദ്ദേഹം. ഇന്ത്യൻ പാരമ്പര്യവും മുറുകെ പിടിക്കുന്നയാളാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഗോ പൂജ, ഭഗവത് ഗീതയിൽ തൊട്ടുള്ള സത്യ പ്രതിജ്ഞ അങ്ങിനെ 2015 ൽ ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ഋഷി ഭഗവത് ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടീഷ് പാർലമെന്റിൽ ഇങ്ങിനെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തി. ഭഗവത് ഗീതയാണ് സമ്മർദം ചെറുക്കുന്നതിനും കർത്തവ്യ ബോധത്തിനും തന്റെ കൂട്ടെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജന്മാഷ്ടമി ദിനത്തിൽ ലണ്ടനിൽ സുനകും അഖ്ഥയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ബോറിസ് ജോൺസൺ രാജിവച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ലിസ്ട്രസിനോട് തോൽവി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്പേ ശക്തമായ തിരിച്ചുവരവ്. അതും പാർട്ടിയിലെ കരുത്തരായ ബോറിസ് ജോൺസണേയും പെന്നി മോർഡന്റിനേയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









