ജിദ്ദ: സൗദിയില്‍ സന്ദര്‍ശക വീസയില്‍ എത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയില്‍ അന്തരിച്ചു. കണ്ണംപറമ്ബത്ത് ഉമയ്യയാണ് (80) മരിച്ചത്. ഫറോക്ക് കോടമ്ബുഴ സ്വദേശിനിയാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഒരു മാസം മുമ്ബ് ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മൂന്നാഴ്ചയോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






