കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികള്‍ക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നു.
എന്നാല്‍ പൂക്കളങ്ങള്‍ക്കു ഭംഗി കൂട്ടാൻ ഇത്തവണ ‘കാശു കുറേ ഇറക്കേണ്ടിവരും’ എന്ന മുന്നറിയിപ്പുമായി സംസ്ഥാനത്തെ പൂവിപണി.തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് ഇത്തവണയും പൂക്കള്‍ കേരളത്തിലേക്കെത്തുന്നത് .
ഇന്ന് അത്തം നാളാണെങ്കിലും വിവിധ ക്ലബ്ബുകളും മറ്റും നാളെ മുതലാകും അത്തപ്പൂക്കളമിട്ടു തുടങ്ങുന്നത്. വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികള്‍ ഈ ആഴ്ചയാണ്. അതിനാല്‍, ബുധനാഴ്ചയോടെ പൂവില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തിരുവനന്തപുരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റില്‍ മഞ്ഞ ജമന്തിക്ക് വില കിലോയ്ക്ക് നൂറു രൂപയാറോസ് – 240, വാടാമുല്ല – 300, വെള്ള ജമന്തി – 500, കോഴിപ്പൂവ് – 200, അരളി – 300, വെള്ള അരളി – 400, പിച്ചി – 1200, മുല്ല – 1000 എന്നിങ്ങനെയാണ് വില.തിരുവനന്തപുരത്ത് 100 രൂപയുള്ള മഞ്ഞ ജമന്തി കോഴിക്കോട്ട് 50 രൂപ മുതല്‍ കിട്ടും. റോസിനു 300 രൂപയാണ് വില. വെള്ള ജമന്തി – 400, അരളി – 400, മുല്ല – 2000, പിച്ചി -1600, വാടാമുല്ല – 100 എന്നിങ്ങനെയാണ് വില.ട്രെയിൻ സൗകര്യമുള്ള ജില്ലകളെ അപേക്ഷിച്ച്, ഇതരസംസ്ഥാനങ്ങളില്‍നിന്നു പൂക്കളെത്തിക്കാൻ ചെലവേറുമെന്നതിനാലാണ് ഇവിടെ വിലയില്‍ വ്യത്യാസമുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








