അമേരിക്കയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു.ഇവർ സഞ്ചരിച്ചിരുന്ന മിനി വാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വവിരം. ഹൈദരാബാദ് സ്വദേശി പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27), രാജമുണ്ട്രി സ്വദേശി സായി നരസിംഹ പടംസെട്ടി (22), വാറങ്കല്‍ സ്വദേശി പവനി ഗുല്ലപ്പള്ളി (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബോസ്റ്റണിൽ വച്ചാമ് ദാരുണമായ അപകടം നടന്നത്. മൂവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. ന്യൂ ഹേവൻ സർവകലാശാലയിലെ എംഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







