അമിതവണ്ണവും അടിഞ്ഞു കൂടിയ കൊഴുപ്പും കൊണ്ട് ആശങ്കപ്പെടുന്നവരാണ് നമ്മളില്‍ പലരും. എങ്ങനെയെങ്കിലും ഇതൊന്ന് കുറയ്ക്കാനായി പട്ടിണി കിടന്നും പ്രഭാത ഭക്ഷണം ഒഴിവാക്കിയും പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരത്തിനും അമിതവണ്ണത്തിനും കാരണമാവും. രാവിലെ എഴുന്നേല്ക്കുമ്പോൾ പിന്തുടരുന്ന ചില ശീലങ്ങള്‍ നമ്മുടെ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കില്‍, പ്രഭാതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെ നോക്കാം.
വെറും വയറ്റില്‍ ചെറു ചൂടു വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കും. അതുപോലെ തന്നെ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ വെറുവയറ്റിലോ പ്രഭാതഭക്ഷണത്തോടൊപ്പമോ കുടിക്കാം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. രാവിലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അത് വിശപ്പിനെ നിയന്ത്രിക്കാനും ഒരു ദിവസത്തെ ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഓട്സ് അടുത്തത് ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ആണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.