തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കിൽ നിന്നു തെറിച്ചു വീണ യുവാവ് കാറിടിച്ച് മരിച്ചു. മലപ്പുറം എടപ്പാൾ കോലൊളമ്പ് വല്യാട് സ്വദേശി 31 വയസുകാരൻ വിപിൻ ദാസാണ് മരിച്ചത്. എടപ്പാൾ തുയ്യത്ത് വച്ച് നായയെ ഇടിച്ചു മറിഞ്ഞ യുവാവിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വിപിൻ ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






