വാവ സുരേഷിനെ കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് ഏതു നിമിഷവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീഡനില്‍ നിന്ന് ഒരു പ്രത്യേക വിമാനം പറന്നിറങ്ങും.അവിടെ മൃഗശാലയില്‍ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യം.സ്വീഡന്‍ സര്‍ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചു. അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് സന്ദേശമെത്തിയത്. സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ വിവരം തിരക്കി. വാവയുടെ പാമ്പു പിടിത്ത വീഡിയോകള്‍ നേരത്തെ കൗമുദി യുട്യൂബിലൂടെ കണ്ടിട്ടുള്ള ഉദ്യോഗസ്ഥന്‍ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ എ.സി. റെജിയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. എ.സി. റെജിയില്‍ നിന്നു നമ്പർ വാങ്ങി ഇതേ ഉദ്യോഗസ്ഥന്‍ തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാന്‍ പറയുകയായിരുന്നു. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനാല്‍ ജനങ്ങള്‍ ഏറെ പരിഭ്രാന്തരാണ്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റില്‍ തപ്പിയപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






