തലശേരി പാലയാട് ക്യാംപസിൽ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ, പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ. ധർമടം പൊലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്. ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അദിൻ സുബിയെ മർദ്ദിച്ചെന്നാണ് പരാതി. രണ്ടാം വർഷ എൽഎൽബി വിദ്യാർഥി ബദറുദ്ദീനെതിരെയും പരാതിയുണ്ട്. അദിൻ സുബി തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐക്കാരായ എൽഎൽബി വിദ്യാർഥികളെ അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ റാഗ് ചെയ്തെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് അലനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തത്.കൂടുതൽ കേസുകളിൽപ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണ് ശ്രമമെന്നും അലൻ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






