മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലിനുള്ള കാരണങ്ങൾപലതാണ് ഇവയിൽ ദൈനംദിന ശീലങ്ങൾ ഭക്ഷണക്രമം, കാലാവസ്ഥ, തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടാം. അതുപോലെ തന്നെ മറ്റു ചില കാരണങ്ങളായ സമ്മർദ്ദം, മോശം കേശ സംരക്ഷണം , മുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ് തുടങ്ങിയ കാര്യങ്ങളും ഇതിൽ സ്വാധീനം ചെലുത്തുന്നതാണ്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം മുടി കഴുകുന്ന സമയത്ത് മൃദുവായ ഷാംപൂ ഉപയോഗിക്കണം . മുടി കഴുകിയ ശേഷം ഒരു മോയ്സ്ചറൈസിംഗ് കണ്ടീഷണർ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കുകയും ചെയ്യും.
നിങ്ങളുടെ മുടിയിലോ തലയോട്ടിയിലോ ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ചൂടാകുന്നതിലൂടെ മുടിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാം. കളറിംഗ്, കെമിക്കൽ സ്ട്രൈറ്റനിംഗ് എന്നിവ ഒഴിവാക്കുക. ഓരോ ആറ് മുതൽ എട്ട് ആഴ്ചകളിലും നന്നായി ട്രിം ചെയ്യുന്നത് കേടായ മുടി വെട്ടിമാറ്റാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക. മുടികൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.