തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്.
മറ്റ് ജില്ലകളും ജാഗ്രത പാലിക്കണം. എല്ലാ ജില്ലകളിലും കൊതുകു നിവാരണ, ഉറവിട നിവാരണ പ്രവർത്തനങ്ങൾ നടത്തണം. തുടർച്ചയായ മഴയിൽ പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദേശിച്ചു.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലയും കർമപദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തണം. അത് കൃത്യമായി വിലയിരുത്തണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു.
വെക്ടർ കൺട്രോൾ യൂണിറ്റുകൾ ജില്ലാ ആരോഗ്യവകുപ്പ് ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകൾ വിന്യസിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും വേണം. അതിനുള്ള നിർദ്ദേശങ്ങൾ അതത് സ്ഥലങ്ങളിൽ നിന്ന് നൽകണം. പ്രതിവാര റിപ്പോർട്ട് ജില്ലാതലത്തിൽ വിലയിരുത്താനും യോഗം തീരുമാനിച്ചു.
ശ്രദ്ധിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതുമായ ചില കാര്യങ്ങൾ ഇതാ:
നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്ബോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിന്‍റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലേയും ട്രേയിലെ വെള്ളം ആഴ്‌ചതോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്‍റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ഫോഗിങ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം.
സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്‌റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









