പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. പലരും ‘ട്രൂ കോളര്‍’ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നതും പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇപ്പോഴിതാ ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമായി എത്തുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).ഫോണിലേയ്ക്ക് ഒരു കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് സ്ക്രീനില്‍ തെളിയുന്ന വിധത്തിലുള്ള ക്രമീകരണം നടപ്പിലാക്കാനാണ് ട്രായ് ഒരുങ്ങുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരുടെ പക്കലുള്ള കെ.വൈ.സി രേഖകള്‍ വച്ചാകും ഇത് നടപ്പിലാക്കുക. സേവന ദാതാക്കള്‍ കൃത്യമായി ഈ പ്രക്രിയ ചെയ്തിട്ടുണ്ടോയെന്ന് അധികൃതര്‍ക്ക് കെ.വൈ.സി രേഖകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനും സാധിക്കും. കൂടാതെ വ്യാജ ഫോണ്‍ കണക്ഷനുകള്‍ പെരുകുന്നതും ഒരു പരിധി വരെ തടയാനാകും. വാട്സാപ്പ് പോലുള്ള മെസഞ്ചറുകളിലും സമാന രീതി നടപ്പിലാക്കിയേക്കും. ട്രായുടെ നീക്കം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാന്‍ കഴിയും. അനാവശ്യമായ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









