ലക്നൗ: ഹാഥ്റസ് കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ലക്നൗ കോടതിയിലെത്തി. അലഹാബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. രാജ്യത്തെ നടുക്കിയ ഹാഥ്റസ് കൊലപാതക കേസില്‍ ലക്നൗ ബെഞ്ച് കേസെടുത്തിരുന്നു.
കോടതിയില്‍ ഹാജരായ പെണ്‍കുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജന് റോയ്, ജസ്റ്റിസ് ജസ്പ്രീത് സീംഗ് എന്നിവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കേസിന്‍്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ദില്ലിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്നാണ് കുടുംബത്തിന്‍്റെ ആവശ്യം. ഹാഥ്റസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സിബിഐയുടെ റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിക്കണമെന്നും ഇരയുടെ കുടുംബം ആവശ്യപ്പെട്ടു. കേസ് പൂർണ്ണമായും അവസാനിക്കുന്നതുവരെ കുടുംബത്തിന് സുരക്ഷ നൽകണമെന്നാണ് മൂന്നാമത്തെ ആവശ്യം.
ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിന്‍്റെ വിശദാംശങ്ങളുമായി കോടതിയിലെത്താന്‍ ഹാഥ്റാസ് ജില്ലാ മജിസ്ട്രേറ്റിനോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നു ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.