ജിമ്മും ഡയറ്റുമൊക്കെ ചെയുന്ന യുവാക്കളും ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും നാം കേള്‍ക്കാറുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്.
ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.
ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡണ്‍ കാർഡിയാക് അറസ്റ്റ്. സഡണ്‍ കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ്. പലപ്പോഴും കുഴഞ്ഞു വീണ് മരിക്കുന്നത് ഇതിമൂലമാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.