രാജസ്ഥാൻ മന്ത്രിയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്‍റെ വീഡിയോയാണ് പുറത്തായത്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. മന്ത്രിയും ഒരു സ്ത്രീയും അടിവസ്ത്രം മാത്രം ധരിച്ച് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ പ്രചരിച്ചത്. ഇവരുടെ സംഭാഷണം കേൾക്കാൻ കഴിയുന്നില്ല. സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രിയെ പിരിച്ചുവിടാന്‍ ഗെലോട്ട് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.‘അന്തരിച്ച മുൻ കാബിനറ്റ് മന്ത്രിയും മതനേതാവുമായ ഘാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിയായത്. സോണിയ ഗാന്ധിയുമായി അടുപ്പമുള്ള കുടുംബമാണ് അവരുടേത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









