ബോളിവുഡ് ചിത്രം ‘പത്താനി’ലെ ഗാനത്തിൽ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങൾ ‘തിരുത്തിയില്ലെങ്കിൽ’ ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഷാറുഖ് ഖാൻ നായകനാകുന്ന ചിത്രത്തിലെ ‘ബേഷ്റം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാനത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ‘പത്താൻ’ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









