ചൈനയിലെ കൊവിഡ് അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. പ്രതിദിന രോഗബാധ പത്ത് ലക്ഷം . മരണ നിരക്ക് അയ്യായിരമെന്നും പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയുണ്ടായതിൽ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് ചൈനയിലെ കൊവിഡ് സാഹചര്യം പോകുന്നതെന്നാണ് വിലയിരുത്തൽ. ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയാണ് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









