ചീര കഴിക്കുന്നത് മതിഭ്രമത്തിന് കാരണമാകുമോ? അവസരമില്ല, അല്ലേ? എന്നിരുന്നാലും, ഓസ്ട്രേലിയയിൽ പലരും ചീര കഴിച്ച് മതിഭ്രമം. മാത്രമല്ല, കാഴ്ച മങ്ങൽ ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളും അവർ കാണിച്ചു. എന്നാൽ ഈ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണം അന്വേഷിച്ച ആളുകൾ ഞെട്ടി. അത് മറ്റൊന്നുമല്ല കഞ്ചാവായിരുന്നു.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 200 ഓളം പേർക്ക് ഇത് കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത റിപ്പോർട്ട് ചെയ്തു. ഡിസംബർ 18നായിരുന്നു സംഭവം. ചീര കഴിച്ച് ഇത്രയധികം ആളുകൾക്ക് എങ്ങനെ അസുഖം വന്നുവെന്ന് ആരോഗ്യരംഗത്തുള്ളവർ അന്വേഷിച്ചാണ് ഒടുവിൽ യഥാർത്ഥ വില്ലനെ കണ്ടെത്തിയത്. ചീരയ്‌ക്കൊപ്പം ത്രോൺ ആപ്പിൾ എന്നറിയപ്പെടുന്ന കഞ്ചാവ് ചെടിയും വളർന്നു. ഇതാണ് പണി കൊടുത്തത്.
ചീരയ്‌ക്കൊപ്പം കഞ്ചാവ് ചെടി അറിയാതെ വളർന്നതാണെന്നാണ് കരുതുന്നത്. ഏതായാലും സംഭവം അന്വേഷണത്തിലാണ്. സ്ട്രാമോണിയം കുടുംബത്തിലെ ഒരു സസ്യമാണ് ത്രോണാപ്പിൾ എന്നും അറിയപ്പെടുന്ന ജിംസൺവീഡ്, മതിഭ്രമം, ആശയക്കുഴപ്പം, കാഴ്ചക്കുറവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വായ വരളുക തുടങ്ങിയ ലക്ഷണങ്ങൾ ഇവ ഉണ്ടാക്കാം.
റിവിയേര ഫാമിൽ നിന്ന് ചീര കഴിച്ചവർക്കാണ് പ്രശ്നം ഉണ്ടായത്. വിക്ടോറിയയിലെ ഫാമിൽ ചീര വളർത്തിയ ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അയയ്ക്കുന്നത് പതിവാണ്. ഏതായാലും ഇവിടത്തെ ചീര കഴിച്ചവർ വലഞ്ഞതായി അറിഞ്ഞതോടെ ഫാം അടിയന്തര നടപടി സ്വീകരിച്ചു. ഏതായാലും ചീര കഴിച്ച് അസ്വസ്ഥത തോന്നിയവർ പെട്ടെന്ന് സുഖം പ്രാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







