വാട്ട്സാപ്പിന്റെ പുതിയ അപ്ഡേറ്റുകൾ . ഉപയോക്താക്കൾക്കാവശ്യമായ ഫീച്ചറുകൾ കൃതൃസമയങ്ങളിൽ അവതരിപ്പിക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇപ്പോഴിതാ വാട്ട്സാപ്പിന്റെ സ്റ്റാറ്റസിനെ സംബന്ധിച്ച പുതിയ അപ്ഡേറ്റാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇനി മുതൽ വാട്ട്സാപ്പ് മെസെജ് പോലെ സ്റ്റാറ്റസും റിപ്പോർട്ട് ചെയ്യാനാകും. മെസെജ് പോലെ തന്നെ സ്റ്റാറ്റസിലെ ഉള്ളടക്കത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇത് സഹായിക്കും. ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്ട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചെന്നിരിക്കട്ടെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ ഇത് റിപ്പോർട്ട് ചെയ്യാനാകും. ഡെസ്‌ക്ടോപ്പ് വേർഷനിൽ ഈ ഫീച്ചർ ആപ്പ് പരീക്ഷിച്ചുവരുന്നതായാണ് സൂചനകൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







