കോഴിക്കോട്: 61-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കലോത്സവ വീഡിയോ പ്രകാശനം ചെയ്തു. മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ വെൽഫെയർ കമ്മറ്റി ചെയർപെഴ്സൺ കെ.കെ. രമ എം.എൽ.എ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസിന് നൽകി പ്രകാശനം ചെയ്തു.
കലോൽസവത്തിനാവശ്യമായ കുടിവെള്ളം, ആതുര സേവനം തുടങ്ങിയവയാണ് വെൽഫയർ കമ്മറ്റിയുടെ മുഖ്യ ചുമതല. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ മൺപാത്രങ്ങൾ ഉപയോഗിച്ചും പ്ലാസ്റ്റിക് ഉൽപന്നങ്ങളെ പടിക്ക് പുറത്ത് നിർത്തിയുമുള്ള സന്ദേശമാണ് വീഡിയോ നൽകുന്നത്.
വൈസ് ചെയർമാൻ അനിൽ കുമാർ എൻ.സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ, ഡോ.പി.എം അനിൽ കുമാർ, ജെ. ആർ.സി ജില്ല കോ-ഓർഡിനേറ്റർ സിന്ധു സൈമൺ, ടി.അസീസ്, സലാം മലയമ്മ, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപാക്കിൽ, സജീർ താമരശേരി, ഷഹസാദ് വടകര, നിഷ വടകര, വി.കെ.സരിത, എം.പി.റമീസ് സുബൈർ, ഖമറുദ്ദീൻതുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൺവീനർമാരായ കെ.പി. സുരേഷ് സ്വാഗതവും റഫീക്ക് മായനാട് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









