സ്വന്തം വീട്ടിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. സിനിമ കഥയെ വെല്ലുന്ന രീതിയിലായിരുന്നു പ്രതി റാഷിദിന്റെ ഓപ്പറേഷൻ ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങൾ അടക്കം മോഷണം നടത്തിയ മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ് അറസ്റ്റിലായത്. വാഴക്കാട് പൊലീസ് സ്റ്റേഷനിൽ നാല് ദിവസം മുൻപാണ് അബ്ദുൽ റാഷിദും സഹോദരൻ ഇബ്രാഹിമും എത്തി വീട്ടിൽ മോഷണം നടന്നതായി പരാതി നൽകിയത്. തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ അലമാരയടക്കം പൊളിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് വാഴക്കാട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അബ്ദുൽ റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണം കണ്ടെടുത്തു. ഇബ്രാഹീമിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






