താമരശ്ശേരി: താമരശ്ശേരി എക്‌സൈസ് റേഞ്ച് പാർട്ടിയും ചമൽ-എട്ടേക്ര ലഹരിവിരുദ്ധ സമിതിയും ചേർന്ന് എട്ടേക്ര പൂവൻമല പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി. കുഴികളിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ്, 28.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടുപിടിച്ചു കേസെടുത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു.
പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. താമരശ്ശേരി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഗ്രേഡ് പിഒ സുരേഷ് ബാബു, പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു സിജി, രബിൻ ആ.ർ.ജി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







