ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും നടി അഥിയാ ഷെട്ടിയുംതമ്മിലുള്ള വിവാഹം ഇന്ന്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചാണ് വിവാഹം. വൈകീട്ട് നാല് മണിയ്ക്കാണ് മുഹൂര്‍ത്തമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വൈകീട്ട് ആറരയോട് കുടുംബസമേതം ഇരുവരും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സുനില്‍ ഷെട്ടി വ്യക്തമാക്കി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







