കോഴിക്കോട്: കോഴിക്കോട്ടുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി അഞ്ച് മുതലാണ് സർവീസ്. ഫെബ്രുവരി അഞ്ചു മുതലാണ് സര്‍വിസ്. വൈകുന്നേരം 5.30 നും രാത്രി 11.30 നുമാണ് കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുക. പുലർച്ചെ രണ്ടിനും 9.45നുമാണ് നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുന്നത്.
കാലിക്കറ്റ് സർവകലാശാല, ചങ്കുവെട്ടി, എടപ്പാൾ, തൃശൂർ, അങ്കമാലി റൂട്ടിലാണ് സർവീസ് നടത്തുന്നത്. മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ സേവനം. online.keralartc.com വഴിയും ENTE KSRTC മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.