ലഖ്‌നൗ: പശുവിനെ കെട്ടിപ്പിടിച്ചാൽ ബിപി കുറയ്ക്കാനും രോഗങ്ങൾ തടയാനും കഴിയുമെന്ന് ഉത്തർപ്രദേശ് മന്ത്രി ധരംപാൽ സിങ്. വാലന്റൈൻസ് ദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ പ്രസ്താവന. വാലന്റൈൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യാനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. പശുവിനെ കെട്ടിപ്പിടിച്ചാണ് എല്ലാവരും പ്രണയദിനം ആഘോഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് കൗ ഹഗ് ഡേ ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്. പശു ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്. പശു സമ്പത്തിനെയും ജൈവവൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നു. പശുവിനെ ഗോമാതാ എന്നും കാമധേനു എന്നും വിളിക്കുന്നത് അമ്മയെപ്പോലെ പരിപാലിക്കുന്നതിനാലാണ് എന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







