കോഴിക്കോട് വാഴയൂർ പഞ്ചായത്ത് പരിധിയിലെ അഴിഞ്ഞിലത്ത് ഗൃഹനാഥൻ ആത്മഹത്യാ ഭീഷണി മുഴക്കി. കിണർ വെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുള്ള തർക്കമാണ് ആത്മഹത്യാ ഭീഷണി മുഴക്കാൻ കാരണം. മീഞ്ചന്ത, വെള്ളിമാട് കുന്ന് ഫയർ സ്റ്റേഷനുകളിൽ നിന്ന് രക്ഷാ സംഘം സ്ഥലത്തെത്തി. ഏറെ നേരം പണിപ്പെട്ട് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. വീടിനടുത്തെ തെങ്ങിൽ കയറിയാണ് പ്രദേശ വാസിയായ അയ്യപ്പൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളുടെ അയൽവാസിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം തന്റെ കിണറ്റിലേക്ക് എത്തുന്നുണ്ടെന്നാണ് അയ്യപ്പന്റെ പരാതി. ഇക്കാര്യത്തിൽ വാഴയൂർ പഞ്ചായത്തിനടക്കം അയ്യപ്പൻ പരാതി നൽകിയിരുന്നു. പഞ്ചായത്ത് അടക്കം ഇടപെട്ടിട്ടും ഒരു വർഷമായി പ്രശ്നത്തിന് പരിഹാരമായില്ല. ഇതാണ് ആത്മഹത്യ ഭീഷണിക്ക് കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.