നാരങ്ങ വെള്ളം ഒരു എനർജി ഡ്രിങ്ക് ആണ്. ചെറുചൂടുവെള്ളത്തിൽ അൽപം ചെറുനാരങ്ങാനീരു ചേർത്തു കുടിക്കുന്നത് ആരോഗ്യഗുണങ്ങൾ വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിറ്റ കതാകിയ പട്ടേൽ പറയുന്നു.
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ തടി കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. നാരങ്ങയിലെ വിറ്റാമിൻ സി ചുളിവുകളും വരണ്ട ചർമ്മവും കുറയ്ക്കാൻ സഹായിക്കുന്നു.
ചെറുനാരങ്ങാനീരിലെ പെക്റ്റിനും ഫൈബറും വയറുനിറഞ്ഞതായി തോന്നുകയും അതുവഴി പൊണ്ണത്തടിയും കുടവയറും കുറയ്ക്കുകയും ചെയ്യുന്നു. ബാക്ടീരിയ, വൈറൽ അണുബാധ എന്നിവയെ അകറ്റാൻ ചൂടുള്ള നാരങ്ങാവെള്ളം സഹായകമാണെന്നും വിദഗ്ധർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.