വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് . പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത്തരത്തില്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം കോഫി ചര്‍മ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി. ഇവ ചർമ്മത്തെ ദൃഢമാക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് നല്ലതാണ്. ഇതിനായി ആദ്യം ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം അഞ്ച് മിനിറ്റോളം മുഖത്ത് മസാജ് ചെയ്ത ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും നിർജ്ജീവമായ കോശങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കും.ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഓറഞ്ചിന്റെ തൊലി. പ്രകൃതിദത്തമായ ടോണർ, മോയ്സ്ചറൈസർ, സ്ക്രബര്‍, ക്ലീനർ എന്നിവയായി പ്രവർത്തിക്കാനുള്ള കഴിവ് ഓറഞ്ച് തൊലിക്കുണ്ട്. ഇതിനായി ആദ്യം ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ശേഷം ഇതിലേയ്ക്ക് അൽപ്പം പാലും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ഉപയോഗിച്ച് മുഖം നന്നായി സ്ക്രബ് ചെയ്യുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.