കോഴിക്കോട് ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുൽത്താൻ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വാഹനങ്ങൾ കത്തിച്ച ചെറുവണ്ണൂർ സുൽത്താൻ നൂർ നേരത്തെ അറസ്റ്റിലായിരുന്നു. ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിൻ്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ചത്. മൂന്ന് കുപ്പികളിൽ പെട്രോളുമായി വീട്ടുവളപ്പിൽ എത്തിയ ആള് കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് സംഭവ സമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.