ഇടുക്കി: ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് വാഗമണിലെ വാഗലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി. കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് പുഴുവിന്‍്റെ ഭാഗം കിട്ടിയത്. വാഗമണ്ണിലെ വാഗലാന്‍ഡ് എന്ന ഹോട്ടിലിലെ ഭക്ഷണത്തില്‍ നിന്ന് ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് പുഴുവിനെ ലഭിച്ചത്. ഇക്കാര്യം ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും ഇവരില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് വിനോദ സഞ്ചാരത്തിനെത്തിയവര്‍ പറഞ്ഞു.
കുട്ടികൾ ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതർ എത്തി ഹോട്ടലിനെതിരെ നടപടിയെടുത്തു. അസ്വസ്ഥത പ്രകടിപ്പിച്ച ആറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരുമടക്കം 85 പേരാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്.
മുട്ടക്കറി കഴിച്ച് ചില കുട്ടികൾക്ക് ഛർദ്ദി അനുഭവപ്പെട്ടു. പിന്നീട് വാഗമണ്‍ പൊലീസ് എലപ്പാറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർഥികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
ഒരു മാസം മുമ്ബും ഈ ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടലുകളില്‍ ഒന്നാണ് ഈ ഹോട്ടല്‍. തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









