നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് വാഴക്കൂമ്പ്. പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇതിനെ ഒരു സൂപ്പർ ഫുഡ് ആയി തരം തിരിക്കാം. വാഴക്കൂമ്പ് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം…
പ്രതിരോധശേഷി നൽകുന്ന ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും വാഴക്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അകാല വാർദ്ധക്യം തടയാനും ക്യാൻസറിനെ വരെ തടയാനും ഇതിന് കഴിവുണ്ടെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.
രക്തത്തിലെ അധിക പഞ്ചസാര നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്പിനുണ്ട്. പ്രമേഹം നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് വാഴക്കൂമ്പ്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും വാഴക്കൂമ്പ് വളരെ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാകം ചെയ്ത് വിളമ്പാം. ഇത് അനീമിയ തടയാൻ സഹായിക്കുന്നു.
മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് നിർബന്ധമാക്കുക. മുലപ്പാൽ വർദ്ധിപ്പിക്കാൻ വാഴക്കൂമ്പ് ഉത്തമമായ ഭക്ഷണമാണ്. ആർത്തവവുമായി ബന്ധപ്പെട്ട അമിത രക്തസ്രാവം തടയാൻ വാഴക്കൂമ്പ് സഹായിക്കുന്നു. വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാനും ഫലപ്രദമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.