കൽപ്പറ്റ: വയനാട് പുൽപള്ളിയിൽ കടുവ സാന്നിധ്യം. ഏരിയപ്പള്ളി മേഖലയിലാണ് കടുവയെ കണ്ടെത്തിയത്. കടുവ നടന്നു പോകുന്ന ദൃശ്യങ്ങൾ പ്രദേശവാസിയായ രാജന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി കാര്‍ യാത്രികർ ഏരിയപള്ളിയില്‍ വെച്ച് കടുവയെ നേരില്‍ കണ്ടിരുന്നു.
വനംവകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനമേഖലയോട് ചേർന്നാണ് ഈ പ്രദേശം. ജനവാസമേഖലയിൽ നിന്ന് കടുവ വനത്തിലേക്ക് കടന്നതെന്നാണ് നിഗമനം. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









