കനത്ത ചൂടിൽ ആലപ്പുഴ ചുട്ടുപൊള്ളുകയാണ്. ഒരു മാസം മുമ്പ് മഴ പെയ്തെങ്കിലും അതിനുശേഷം മഴയുടെ ലക്ഷണമില്ല. ഇതോടെ ജില്ലയിൽ ചൂട് ഉയർന്നു. ഇന്നലെ ഞായറാഴ്ച 34 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ശനിയും ചൂട് കൂടുതലായിരുന്നു. ഈ സമയം ആലപ്പുഴയിൽ ശരാശരി 33.5 ഡിഗ്രി വരെയാണ് താപനില ഉണ്ടാകേണ്ടത്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചൂട് ക്രമാതീതമായി ഉയർന്നതോടെ തൊഴിലാളികളും ദുരിതത്തിലാണ്. ജനുവരി 23നാണ് ജില്ലയില്‍ മഴ പെയ്‌തത്. അന്ന് എല്ലായിടത്തും വ്യാപക മഴയുണ്ടായി. ഏറെ നേരം കനത്ത മഴ പെയ്തു. ചിലയിടങ്ങളിൽ ഇടിയും മിന്നലുമുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഈ വര്‍ഷാദ്യം തൊട്ട് പെയ്യേണ്ട സാധാരണ മഴപോലും ഉണ്ടായിട്ടില്ലെന്നാണ്. ഫെബ്രുവരി 19 വരെയുള്ള കണക്കനുസരിച്ച് 22 ശതമാനം മഴ കുറവാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









