ഷാരൂഖ് ഖാന് നായകനായെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്’ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഒരു മാസത്തിനകം ഏതാണ്ട് 988 കോടിയോളം രൂപ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടി കഴിഞ്ഞു. നാലരകോടിയോളം വരുമാനമാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധിദിനങ്ങളിലെ തിരക്കു പരിഗണിച്ച് സ്ക്രീനുകളുടെ എണ്ണവും കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് പഠാനിപ്പോള്‍. പ്രശാന്ത് നീലിന്റെ കെ.ജി.എ് ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്.ആര്.ആര്, ബാഹുബലി 2; ദ കണ്ക്ലൂഷന്, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ളത്.പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







