കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ വിചാരണക്കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്‍റെ രണ്ടാംഘട്ട വിചാരണയ്ക്ക് വേണ്ടിയാണ് മഞ്ജു കോടതിയിലെത്തിയത്. ഡിജിറ്റൽ തെളിവിന്‍റെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് വിചാരണക്കോടതിയിലേക്ക് മഞ്ജുവിനെ വിളിപ്പിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









