തെലങ്കാനയിലെ നിസാമാബാദിൽ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കളിക്കുന്നതിനിടെയാണ് പ്രദീപ് എന്ന കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി ഒറ്റയ്ക്കു നടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുറച്ചുസമയത്തിനുശേഷം മൂന്നു നായ്ക്കൾ കുട്ടിയുടെ നേരെ വന്ന് അവനെ വളയുന്നു. പരിഭ്രാന്തനായ കുട്ടി ഓടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടാൻ പാടുപെടുമ്പോൾ നായ്ക്കൾ വസ്ത്രങ്ങൾ വലിച്ചുകീറുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം നായ്ക്കളുടെ ആക്രമണത്തിൽ കുട്ടി നിലത്തുവീഴുന്നത് വിഡിയോയിൽ കാണാം. അധികം വൈകാതെ നായ്ക്കൾ പൂർണ്ണമായും കുട്ടിയെ കീഴടക്കുകയും ശരീരം മുഴുവൻ കടിക്കുകയും ചെയ്യുന്നു. നായ്ക്കൾ കുട്ടിയെ കടിച്ചെടുത്ത് ഒരു മൂലയിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ വേറെ മൂന്നു നായ്ക്കളെയും ദൃശ്യങ്ങളിൽ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







